Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
മത്തായി 5:44

പഴയ നിയമം

   

എസ്തേര്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21     
   

എസ്തേര്‍5

എസ്തേര്‍ രാജസന്നിധിയില്‍

1 മൂന്നാം ദിവസം എസ്തേര്‍ രാജകീയ വസ്ത്രങ്ങളണിഞ്ഞ് കൊട്ടാരത്തിന്‍റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു. രാജാവു കൊട്ടാരത്തില്‍ വാതിലിനു നേരേ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു.2 എസ്തേര്‍രാജ്ഞി അങ്കണത്തില്‍ നില്‍ക്കുന്നതു രാജാവു കണ്ടു; അവന്‍ അവളില്‍ പ്രസാദിച്ചു. തന്‍റെ കൈയിലിരുന്ന സ്വര്‍ണച്ചെങ്കോല്‍ അവന്‍ അവളുടെ നേരേ നീട്ടി. എസ്തേര്‍ അടുത്തു ചെന്നു ചെങ്കോലിന്‍റെ അഗ്രം തൊട്ടു.