എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
ആകാശവും ഭൂമിയും സൃഷ്ടിച്ചകര്‍ത്താവില്‍നിന്ന്.
സങ്കീര്‍ത്തനങ്ങള്‍ 121:2
നിന്‍റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 121:3
ഇസ്രായേലിന്‍റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
സങ്കീര്‍ത്തനങ്ങള്‍ 121:4
കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍;
നിനക്കു തണലേകാന്‍ അവിടുന്നുനിന്‍റെ വലത്തുഭാഗത്തുണ്ട്.
സങ്കീര്‍ത്തനങ്ങള്‍ 121:5
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
സങ്കീര്‍ത്തനങ്ങള്‍ 121:1