കാര്‍മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു. വലിയ ധനികനായിരുന്നു. അവനു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളുമുണ്ടായിരുന്നു. കാര്‍മലില്‍വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.
1 സാമുവല്‍ 25:2
കാലെബുവംശജനായ അവന്‍റെ പേര് നാബാല്‍ എന്നും, ഭാര്യയുടെ പേര് അബിഗായില്‍ എന്നുമായിരുന്നു. അവള്‍ വിവേകവതിയും സുന്ദരിയുമായിരുന്നു; അവനാകട്ടെ ഹീനനും ദുഷ്കര്‍മിയും.
1 സാമുവല്‍ 25:3
നാബാല്‍ ആടുകളുടെ രോമം കത്രിക്കുകയാണെന്നു മരുഭൂമിയില്‍വച്ച് ദാവീദു കേട്ടു.
1 സാമുവല്‍ 25:4