അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും അതുപോലെയായിരിക്കും.
ഉല്‍പത്തി 15:5
അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്‍റെ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്‍റെ അവകാശി.
ഉല്‍പത്തി 15:3
വീണ്ടും അവനു കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടായി: നിന്‍റെ അവകാശി അവനായിരിക്കുകയില്ല; നിന്‍റെ മകന്‍ തന്നെയായിരിക്കും.
ഉല്‍പത്തി 15:4