ധര്മിഷ്ഠന്റെ വാതില്ക്കല് നിന്നവരെപ്പോലെ അവര് കടന്നുപോകാന് വഴികാണാതെ, കൂരിരു ളില് തപ്പിത്തടഞ്ഞു.
ജ്ഞാനം 19:17
കരയിലെ ജീവികള് ജലജീവികളായി; ജലത്തില് നീന്തിനടന്നവ കരയില് വിഹരിച്ചു.
ജ്ഞാനം 19:19
അഗ്നി ജലത്തില്പോലും തന്റെ ശക്തി പ്രകടിപ്പിച്ചു. ജലം അഗ്നിയെ കെടുത്തുന്ന സ്വഭാവം വിസ്മരിച്ചു.
ജ്ഞാനം 19:20
വീണയില് സ്വരസ്ഥാനഭേദം അനുസരിച്ച് താളം മാറുന്നെങ്കിലും രാഗം മാറാത്തതുപോലെ മൂലവസ്തുക്കള് പരസ്പരം മാറി. സംഭവിച്ചതു കാണുമ്പോള് ഇതു വ്യക്തമാകും.
ജ്ഞാനം 19:18
മറിച്ച്, അഗ്നിജ്വാല അതില് പതിക്കുന്ന ജീവികളുടെ നശ്വരശരീരം ദഹിപ്പിച്ചില്ല. നിഷ്പ്രയാസം ഉരുകുന്ന, സ്ഫടികസദൃശമായ സ്വര്ഗീയഭോജനത്തെ ഉരുക്കിയില്ല.
ജ്ഞാനം 19:21