ഇസ്രായേല്‍ഭവനമേ, കര്‍ത്താവിനെ വാഴ്ത്തുക;
അഹറോന്‍റെ ഭവനമേ, കര്‍ത്താവിനെ വാഴ്ത്തുക.
സങ്കീര്‍ത്തനങ്ങള്‍ 135:19
ജനതകളുടെ വിഗ്രഹങ്ങള്‍പൊന്നും വെള്ളിയുമാണ്;
മനുഷ്യരുടെ കരവേലകള്‍മാത്രം.
സങ്കീര്‍ത്തനങ്ങള്‍ 135:15
അവയ്ക്കു വായുണ്ട്; എന്നാല്‍സംസാരിക്കുന്നില്ല.
അവയ്ക്കു കണ്ണുണ്ട്; എന്നാല്‍, കാണുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 135:16
അവയ്ക്കു കാതുണ്ട്; എന്നാല്‍, കേള്‍ക്കുന്നില്ല;
അവയുടെ വായില്‍ ശ്വാസമില്ല.
സങ്കീര്‍ത്തനങ്ങള്‍ 135:17
അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാകട്ടെ!
അവയെ ആശ്രയിക്കുന്നവരും അതുപോലെതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 135:18