ജോഷ്വയോട് കര്‍ത്താവ് കല്‍പിച്ചതനുസരിച്ച് യഫുന്നയുടെ മകനായ കാലെബിന് യൂദാ ഗോത്രത്തിന്‍റെയിടയില്‍ കിരിയാത്ത് അര്‍ബ്ബാ ഹെബ്രോണ്‍ കൊടുത്തു. അനാക്കിന്‍റെ പിതാവായിരുന്നു അര്‍ബ്ബാ.
ജോഷ്വ 15:13
അവിടെനിന്ന് കാലെബ് അനാക്കിന്‍റെ സന്തതികളായ ഷേഷായി, അഹിമാന്‍, തല്‍മായി എന്നിവരെ തുരത്തി.
ജോഷ്വ 15:14
കാലെബിന്‍റെ സഹോദരന്‍ കെന സിന്‍റെ മകനായ ഒത്നിയേല്‍ അതു പിടിച്ചെടുത്തു. അവന് തന്‍റെ മകളായ അക്സായെ കാലെബ് ഭാര്യയായി നല്‍കി.
ജോഷ്വ 15:17
കാലെബ് പറഞ്ഞു: കിരിയാത്സേഫര്‍ പിടിച്ചടക്കുന്നവന് എന്‍റെ മകള്‍ അക്സായെ ഞാന്‍ ഭാര്യയായി കൊടുക്കും.
ജോഷ്വ 15:16
പിന്നീട് അവന്‍ ദബീര്‍നിവാസികള്‍ക്കെതിരേ പുറപ്പെട്ടു. ദബീറിന്‍റെ പഴയപേര് കിരിയാത്സേഫര്‍ എന്നായിരുന്നു.
ജോഷ്വ 15:15