തന്‍റെ തന്ത്രം പുറത്തായെന്ന് അറിഞ്ഞപ്പോള്‍ അവനുമായി ഏറ്റുമുട്ടുന്നതിനു നിക്കാനോര്‍ കഫര്‍സലാമയിലേക്കു പോയി.
1 മക്കബായര്‍ 7:31
അവന്‍റെ സൈന്യത്തിലെ അഞ്ഞൂറോളം പേര്‍ നിലംപതിച്ചു. ശേഷിച്ചവര്‍ നഗരത്തിലേക്കു പലായനം ചെയ്തു.
1 മക്കബായര്‍ 7:32
ഇതുകഴിഞ്ഞ് നിക്കാനോര്‍ സീയോന്‍മലയിലേക്കു പോയി. ദേവാലയത്തില്‍നിന്നു ചില പുരോഹിതന്‍മാരും ജനപ്രമാണികളും അവനെ സൗഹാര്‍ദപൂര്‍വം സ്വീകരിക്കാനും രാജാവിനുവേണ്ടി അര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്ന ദഹനബലി കാണിക്കാനുംവേണ്ടി പുറത്തേക്കുവന്നു.
1 മക്കബായര്‍ 7:33