മറ്റുള്ളവര്‍ ഇരുപതിനായിരം ദാരിക് സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാ വെള്ളിയും അറുപത്തിയേഴ്പുരോഹിതവസ്ത്രങ്ങളും നല്‍കി.
നെഹമിയാ 7:72
അവന്‍ ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ മുതല്‍ മധ്യാഹ്നംവരെ അവരുടെ മുന്‍പില്‍ അതു വായിച്ചു. ജനം ശ്രദ്ധാപൂര്‍വം ശ്രവിച്ചു.
നെഹമിയാ 8:3
ഏഴാംമാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ സ്ത്രീകളും പുരുഷന്‍മാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുന്‍പില്‍ നിയമഗ്രന്ഥം കൊണ്ടുവന്നു.
നെഹമിയാ 8:2
ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തില്‍ സമ്മേളിച്ചു. കര്‍ത്താവ് ഇസ്രായേലിനു നല്‍കിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ നിയമജ്ഞനായ എസ്രായോട് ആവശ്യപ്പെട്ടു.
നെഹമിയാ 8:1
പുരോഹിതന്‍മാര്‍, ലേവ്യര്‍, വാതില്‍കാവല്‍ക്കാര്‍, ഗായകര്‍, ശുശ്രൂഷകര്‍ തുടങ്ങി ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ പട്ടണങ്ങളില്‍ താമസിച്ചു. ഏഴാം മാസമായപ്പോഴേക്കും ഇസ്രായേല്‍ജനം താന്താങ്ങളുടെ പട്ടണങ്ങളില്‍ വാസമുറപ്പിച്ചിരുന്നു.
നെഹമിയാ 7:73