എന്നാല്‍, നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി നല്‍കുക സാദ്ധ്യമല്ല. കാരണം, ബഞ്ചമിന്‍വംശജന് ഭാര്യയെ നല്‍കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കുമെന്ന് ഇസ്രായേല്‍ജനം ശപഥം ചെയ്തിട്ടുണ്ട്.
ന്യായാധിപന്‍മാര്‍ 21:18
അവര്‍ പറഞ്ഞു: ബഥേലിനു വടക്കും ബഥേലില്‍നിന്നു ഷെക്കെമിലേക്കുള്ള പെരുവഴിയുടെ കിഴക്കും ലബോനായ്ക്കു തെക്കും ഉള്ള ഷീലോയില്‍ കര്‍ത്താവിന്‍റെ ഉത്സവം വര്‍ഷംതോറും ആഘോഷിക്കാറുണ്ടല്ലോ.
ന്യായാധിപന്‍മാര്‍ 21:19
അവര്‍ തുടര്‍ന്നു: ഇസ്രായേലില്‍ ഒരു ഗോത്രം മണ്‍മറഞ്ഞു പോകാതിരിക്കാന്‍ ബഞ്ചമിന്‍ഗോത്രത്തില്‍ അവശേഷിച്ചിരുന്നവര്‍ക്ക് ഒരു അവകാശം വേണമല്ലോ.
ന്യായാധിപന്‍മാര്‍ 21:17