അനന്തരം അവരെ കഠിനാധ്വാനംകൊണ്ടു ഞെരുക്കാന്‍ ക്രൂരന്‍മാരായ മേല്‍നോട്ടക്കാരെ നിയമിച്ചു. അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഫറവോയ്ക്കുവേണ്ടി പിത്തോം, റമ്സേസ് എന്നീ സംഭരണനഗരങ്ങള്‍ നിര്‍മിച്ചു.
പുറപ്പാട് 1:11
അവന്‍ തന്‍റെ ജനത്തോടു പറഞ്ഞു: നോക്കുവിന്‍! ഇസ്രായേല്‍ ജനത്തിന്‍റെ എണ്ണവും ശക്തിയും നമ്മുടേതിനെക്കാള്‍ അധികമായി വരുന്നു.
പുറപ്പാട് 1:9
ഒരുയുദ്ധമുണ്ടായാല്‍ ഇവര്‍ ശത്രുപക്ഷം ചേര്‍ന്നു നമുക്കെ തിരായി പൊരുതുകയും അങ്ങനെ രാജ്യം വിട്ടുപോവുകയും ചെയ്തേക്കാം. അതിനാല്‍, അവര്‍ സംഖ്യയില്‍ വര്‍ധിക്കാതിരിക്കാന്‍ നമുക്ക് അവരോടു തന്ത്രപൂര്‍വം പെരുമാറാം.
പുറപ്പാട് 1:10