കര്‍ത്താവിന്‍റെ ജനം ശക്തന്‍മാര്‍ക്കെതിരേ അണിയായി ഇറങ്ങിവന്നു.
ന്യായാധിപന്‍മാര്‍ 5:13
ഗിലയാദ് ജോര്‍ദാനപ്പുറം തങ്ങി;
ദാന്‍ കപ്പലുകളോടൊപ്പം വസിച്ചതെന്തുകൊണ്ട്?
ആഷേര്‍ കടല്‍ത്തീരത്തു നിശ്ചലനായി ഇരുന്നു;
തുറമുഖങ്ങളില്‍ താമസമുറപ്പിച്ചു.
ന്യായാധിപന്‍മാര്‍ 5:17
ആട്ടിന്‍പറ്റങ്ങളുടെ ഇടയില്‍ അവയ്ക്കുള്ള കുഴല്‍വിളി കേള്‍ക്കാന്‍ നിങ്ങള്‍ തങ്ങിയതെന്ത്?
റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.
ന്യായാധിപന്‍മാര്‍ 5:16
ഇസാക്കറിന്‍റെ പ്രഭുക്കന്‍മാര്‍ ദബോറായോടുകൂടെ വന്നു.
ഇസാക്കര്‍ ബാറക്കിനോടു വിശ്വസ്തനായിരുന്നു.
അവന്‍റെ കാലടികളെ പിന്തുടര്‍ന്ന് അവര്‍ താഴ്വരയിലേക്ക് ഇരമ്പിപ്പാഞ്ഞു.
റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.
ന്യായാധിപന്‍മാര്‍ 5:15
ബഞ്ചമിന്‍, നിന്നെയും നിന്‍റെ ബന്ധുക്കളെയും അനുഗമിച്ച്
അവര്‍ എഫ്രായിമില്‍നിന്നു താഴ്വരയിലേക്കു പുറപ്പെട്ടു.
മാഖീറില്‍നിന്ന് സേനാപതികളും സെബുലൂണില്‍നിന്ന് സൈന്യാധിപന്‍റെ ദണ്‍ഡു വഹിച്ചവരും
താഴേക്ക് അണിയായി നീങ്ങി.
ന്യായാധിപന്‍മാര്‍ 5:14