സൗമ്യന്‍റെ വാക്ക് ജീവന്‍റെ വൃക്ഷമാണ്;
വികടമായ വാക്ക് മനസ്സ് പിളര്‍ക്കുന്നു.
സുഭാഷിതങ്ങള്‍ 15:4
സൗമ്യമായ മറുപടി ക്രോധംശമിപ്പിക്കുന്നു;
പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു.
സുഭാഷിതങ്ങള്‍ 15:1
വിവേകത്തോടെ പ്രവര്‍ത്തിക്കുന്നസേവകന്‍ രാജാവിന്‍റെ പ്രീതി നേടുന്നു;
ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നവന്‍റെ മേല്‍ അവന്‍റെ കോപം നിപതിക്കുന്നു.
സുഭാഷിതങ്ങള്‍ 14:35
കര്‍ത്താവിന്‍റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു;
ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന്ഉറ്റുനോക്കുന്നു.
സുഭാഷിതങ്ങള്‍ 15:3
വിവേകിയുടെ നാവ് അറിവു വിതറുന്നു;
വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തംവര്‍ഷിക്കുന്നു.
സുഭാഷിതങ്ങള്‍ 15:2