ദൈവമേ, പൂര്‍വകാലങ്ങളില്‍ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കുവേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികള്‍
അവര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങള്‍ കേട്ടിട്ടുമുണ്ട്.
സങ്കീര്‍ത്തനങ്ങള്‍ 44:1
അവരെ നട്ടുപിടിപ്പിക്കാന്‍അവിടുന്നു സ്വന്തം കരത്താല്‍ജനതകളെ പുറത്താക്കി;
അവര്‍ക്ക് ഇടം നല്‍കാന്‍ അവിടുന്നുരാജ്യങ്ങളെ പീഡിപ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 44:2
എന്‍റെ ആത്മാവേ,നീ എന്തിനു വിഷാദിക്കുന്നു,നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക.
എന്‍റെ സഹായവും ദൈവവുമായ
അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.
സങ്കീര്‍ത്തനങ്ങള്‍ 43:5