അവിടെ എല്ലാം ജോസഫിന്‍റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെ ട്ടില്ല. കാരണം, കര്‍ത്താവ് അവന്‍റെ കൂടെ ഉണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്തു.
ഉല്‍പത്തി 39:23
ഈ രണ്ട് ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരേ ഫറവോ കുപിത നായി.
ഉല്‍പത്തി 40:2
കുറച്ചുനാള്‍കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്‍റെ പാനപാത്രവാഹകനും പാചകനും തങ്ങളുടെയജമാനനായരാജാവിനെതിരേ തെറ്റു ചെയ്തു.
ഉല്‍പത്തി 40:1
കര്‍ത്താവ് ജോസഫിന്‍റെ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവനു കാരാഗൃഹസൂക്ഷിപ്പുകാരന്‍റെ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു.
ഉല്‍പത്തി 39:21
കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്‍പിച്ചു.
ഉല്‍പത്തി 39:22