എന്നാല്‍, കല്‍ദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടര്‍ന്നുചെന്ന് ജറീക്കോസമതലത്തില്‍വച്ച് പിടികൂടി. അവന്‍റെ സൈന്യം ചിതറിപ്പോയി.
ജറെമിയാ 52:8
കല്‍ദായര്‍ നഗരം വളഞ്ഞിരുന്നു, സെദെക്കിയാ പടയാളികളോടുകൂടെ രാത്രിയില്‍ രാജകീയോദ്യാനത്തിനടുത്ത് ഇരുമതിലുകള്‍ക്കിടയിലുള്ള കവാടത്തിലൂടെ പുറത്തുകടന്ന് അരാബായിലേക്കോടി.
ജറെമിയാ 52:7
അവര്‍ രാജാവിനെ ബന്ധിച്ച് ഹമാത്തിലെ റിബ്ലായില്‍ ബാബിലോണ്‍ രാജാവിന്‍റെ അടുത്തുകൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു.
ജറെമിയാ 52:9
ബാബിലോണ്‍രാജാവ് സെദെക്കിയായുടെ പുത്രന്‍മാരെ അവന്‍റെ മുന്‍പില്‍വച്ചു കൊന്നു. യൂദായിലെ പ്രഭുക്കന്‍മാരെയും റിബ്ലായില്‍വച്ചു വധിച്ചു.
ജറെമിയാ 52:10
അവന്‍ സെദെക്കിയായുടെ കണ്ണുകള്‍ ചുഴന്നെടുത്ത് അവനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു.
ജറെമിയാ 52:11