ജ്ഞാനം തന്നെ സേവിച്ചവരെ ദുരിതങ്ങളില്‍ നിന്നു രക്ഷിച്ചു.
ജ്ഞാനം 10:9
ജ്ഞാനത്തെനിരസിച്ചതിനാല്‍, നന്‍മയെ അവര്‍ തിരിച്ചറിഞ്ഞില്ല; മനുഷ്യവര്‍ഗത്തിനുവേണ്ടി മൗഢ്യത്തിന്‍റെ സ്മാരകം അവശേഷിപ്പിക്കുകയും ചെയ്തു. അവരുടെ പരാജയങ്ങള്‍ശ്രദ്ധിക്കപ്പെടാതിരിക്കുകയില്ല.
ജ്ഞാനം 10:8
തിന്‍മ ചെയ്യാന്‍ ഒത്തുകൂടിയ ജനതകളെ ചിതറിച്ചപ്പോള്‍ ജ്ഞാനം നീതിമാനെ തിരിച്ചറിയുകയും അവനെ ദൈവസമക്ഷം നിഷ്കളങ്കനായി കാത്തു സൂക്ഷിക്കുകയും ചെയ്തു. തന്‍റെ പുത്രവാത്സല്യത്തിന്‍റെ മുന്‍പിലും അവനെ കരുത്തോടെ നിര്‍ത്തി.
ജ്ഞാനം 10:5
അധര്‍മികള്‍ നശിച്ചപ്പോള്‍ ജ്ഞാനം ഒരു നീതിമാനെ രക്ഷിച്ചു; പഞ്ചനഗരത്തില്‍ പതിച്ച അഗ്നിയില്‍നിന്ന് അവന്‍ രക്ഷപെട്ടു.
ജ്ഞാനം 10:6
അവരുടെ ദുഷ്ടതയുടെ തെളിവ് ഇന്നും കാണാം. സദാ പുക ഉയരുന്ന ശൂന്യപ്രദേശം, കനിയാകാത്ത കായ്കള്‍ വഹിക്കുന്ന വൃക്ഷങ്ങള്‍, അവിശ്വാസിയുടെ സ്മാരകമായ ഉപ്പുതൂണ്‍.
ജ്ഞാനം 10:7