എന്നാല്‍, ഇസ്രായേല്‍ക്കാര്‍ക്കോ അവരുടെ മൃഗങ്ങള്‍ക്കോ എതിരേ ഒരു പട്ടിപോലും ശബ്ദിക്കയില്ല. ഈജിപ്തുകാര്‍ക്കും ഇസ്രായേല്‍ക്കാര്‍ക്കും തമ്മില്‍ കര്‍ത്താവു ഭേദം കല്‍പിക്കുന്നുവെന്ന് അങ്ങനെ നിങ്ങള്‍ മനസ്സിലാക്കും.
പുറപ്പാട് 11:7
അപ്പോള്‍ നിന്‍റെ ഈ സേവകരെല്ലാം എന്‍റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ച്, നീയും കൂടെയുള്ള ജനങ്ങളും പൊയ്ക്കൊള്ളുക എന്നുപറയും. അപ്പോള്‍ ഞാന്‍ പുറപ്പെടും. മോശ ഉഗ്രകോപത്തോടെ ഫറവോയുടെ മുന്‍പില്‍നിന്ന് ഇറങ്ങിപ്പോയി.
പുറപ്പാട് 11:8
ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേള്‍ക്കാനിടയില്ലാത്തതുമായ ഒരു വലിയ നിലവിളി ഈജിപ്തില്‍ നിന്നുയരും.
പുറപ്പാട് 11:6
സിംഹാസനത്തിലിരിക്കുന്ന ഫറവോ മുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെയുള്ള എല്ലാ ഈജിപ്തുകാരുടെയും ആദ്യജാതന്‍മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചാകും.
പുറപ്പാട് 11:5
കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈജിപ്തില്‍ എന്‍റെ അദ്ഭുതങ്ങള്‍ വര്‍ധിക്കാനിടയാവുംവിധം ഫറവോ നിങ്ങളുടെ വാക്ക് അവഗണിക്കും.
പുറപ്പാട് 11:9