Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എന്നാല്‍ കര്‍ത്താവിന്‍റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിര്‍ത്തി.
പുറപ്പാട് 9:21
ഫറവോയുടെ സേവകരില്‍ കര്‍ത്താവിന്‍റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു.
പുറപ്പാട് 9:20
ആകയാല്‍, ഉടനെ ആളയച്ചു കന്നുകാലികളടക്കം വയലിലുള്ളവയെ എല്ലാം സുര ക്ഷിത സ്ഥാനങ്ങളിലെത്തിക്കുക. എന്തെന്നാല്‍, വീട്ടിലെത്തിക്കാതെ വയലില്‍ നില്‍ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ കന്‍മഴ പെയ്യുകയും അവയെല്ലാം ചത്തുപോവുകയും...
പുറപ്പാട് 9:19

പഴയ നിയമം

   

ബാറൂക്ക്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6     
   

ബാറൂക്ക്5

1 ജറുസലെം, നീ ദുഃഖത്തിന്‍റെയും പീഡനത്തിന്‍റെയും വസ്ത്രം മാറ്റി ദൈവത്തില്‍ നിന്നുള്ള മഹത്വത്തിന്‍റെ സൗന്ദര്യം എന്നേക്കുമായി അണിയുക.2 ദൈവത്തില്‍ നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക. നിത്യനായവന്‍റെ മഹത്വത്തിന്‍റെ കിരീടം ശിരസ്സില്‍ അണിയുക.3 ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്‍റെ തേജ സ്സു വെളിപ്പെടുത്തും.4 നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവും എന്ന് ദൈവം എന്നേക്കുമായി നിന്നെ പേര് വിളിക്കും.5 ജറുസലെം, ഉണരുക; ഉയരത്തില്‍ നിന്നു കിഴക്കോട്ടു നോക്കുക. പരിശുദ്ധനായവന്‍റെ കല്‍പനയനുസരിച്ച്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട നിന്‍റെ മക്കളെ കാണുക. ദൈവം നിന്നെ സ്മരിച്ചതില്‍ അവര്‍ ആനന്ദിക്കുന്നു.6 ശത്രുക്കള്‍ അവരെ നിന്നില്‍ നിന്നു വേര്‍പെടുത്തി നടത്തിക്കൊണ്ടുപോയി. എന്നാല്‍ദൈവം അവരെ സിംഹാസനത്തിലെന്നപോലെ മഹത്വത്തില്‍ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടുവരും.7 ഉന്നതഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചു നിരത്താനും താഴ്വ രകള്‍ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കല്‍പിച്ചിരിക്കുന്നു. അങ്ങനെ ഇസ്രായേല്‍ ദൈവത്തിന്‍റെ മഹത്വത്തില്‍ സുരക്ഷിതരായി നടക്കും.8 ദൈവത്തിന്‍റെ കല്‍പനയനുസരിച്ച് വനങ്ങളും സുഗന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി.9 തന്നില്‍നിന്നു വരുന്ന നീതിയും കാരുണ്യവും കൊണ്ടു ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്‍റെ മഹത്വത്തിന്‍റെ പ്രകാശത്തില്‍ നയിക്കും. അവിടുത്തെ കാരുണ്യവും നീതിയും അവര്‍ക്ക് അകമ്പടി സേവിക്കും.