ഏഹൂദിന്‍റെ പിന്‍ഗാമിയും അനാത്തിന്‍റെ പുത്രനുമായ ഷംഗാര്‍ അറുനൂറു ഫിലിസ്ത്യരെ ചാട്ടകൊണ്ടു കൊന്നു. അവനും ഇസ്രായേലിനെ രക്ഷിച്ചു.
ന്യായാധിപന്‍മാര്‍ 3:31
അങ്ങനെ മൊവാബ് ആദിവസം ഇസ്രായേലിന് അധീനമായി. എണ്‍പതു വര്‍ഷത്തേക്കു നാട്ടില്‍ ശാന്തിനിലനിന്നു.
ന്യായാധിപന്‍മാര്‍ 3:30
ധീരന്‍മാരും കരുത്തുറ്റവരുമായ പതിനായിരത്തോളം മൊവാബ്യരെ അന്ന് അവര്‍ കൊന്നു. ഒരുവന്‍ പോലും രക്ഷപെട്ടില്ല.
ന്യായാധിപന്‍മാര്‍ 3:29
അവന്‍ അവരോടു പറഞ്ഞു: എന്‍റെ പിന്നാലെ വരുക. കര്‍ത്താവ് നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. അവര്‍ അവന്‍റെ പിന്നാലെ പോയി. മൊവാബിന് എതിരേയുള്ള ജോര്‍ദാന്‍റെ കടവുകള്‍ പിടിച്ചടക്കി; അതിലെ...
ന്യായാധിപന്‍മാര്‍ 3:28
അവന്‍ എഫ്രായിം മലമ്പ്രദേശത്ത് എത്തിയപ്പോള്‍ കാഹളം മുഴക്കി. ഇസ്രായേല്‍ജനം മലയില്‍ നിന്ന് അവന്‍റെ നേതൃത്വത്തില്‍ താഴേക്കിറങ്ങി.
ന്യായാധിപന്‍മാര്‍ 3:27