യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്‍റെ ഹിതമാരായേണ്ടതിന് അവിടുത്തെ ഒരു പ്രവാചകന്‍ ഇവിടെയില്ലേ? ഇസ്രായേല്‍രാജാവിന്‍റെ ഒരു സേവ കന്‍ പറഞ്ഞു: ഏലിയായുടെ കൈയില്‍വെള്ളം പകര്‍ന്നവനും ഷാഫാത്തിന്‍റെ മക നുമായ എലീഷാ ഉണ്ട്.
2 രാജാക്കന്‍മാര്‍ 3:11
യഹോഷാഫാത്ത് പറഞ്ഞു: കര്‍ത്താവിന്‍റെ വചനം അവനോടുകൂടെയുണ്ട്. ഇസ്രായേല്‍രാജാവുംയഹോഷാഫാത്തും ഏദോംരാജാവും അവന്‍റെ അടുത്തേക്കു പോയി.
2 രാജാക്കന്‍മാര്‍ 3:12
എലീഷാ ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: നിനക്ക് എന്തിനാണ് എന്‍റെ സഹായം? നിന്‍റെ മാതാപിതാക്കന്‍മാരുടെ പ്രവാചകന്‍മാരെ സമീപിക്കൂ. എന്നാല്‍, ഇസ്രായേല്‍രാജാവു പ്രതിവചിച്ചു: ഇല്ല, ഈ മൂന്നു രാജാക്കന്‍മാരെ മൊവാബ്യരുടെ കൈയില്‍...
2 രാജാക്കന്‍മാര്‍ 3:13