അവര്‍ ബാലാമിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു, സിപ്പോറിന്‍റെ മകന്‍ ബാലാക് അപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്‍റെയടുക്കല്‍ വരാതിരിക്കരുത്.
സംഖ്യ 22:16
ബാലാക് വീണ്ടും അവരെക്കാള്‍ ബഹുമാന്യരായ കൂടുതല്‍ പ്രഭുക്കന്‍മാരെ അയച്ചു.
സംഖ്യ 22:15
ഞാന്‍ നിനക്കു ബഹുമതികള്‍ നല്‍കാം; നീ എന്തു പറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.
സംഖ്യ 22:17
ബാലാക്കിന്‍റെ സേവകരോടു ബാലാം പറഞ്ഞു: ബാലാക് തന്‍റെ വീടു നിറയെ വെള്ളിയും സ്വര്‍ണവും എനിക്കു തന്നാലും എന്‍റെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നതില്‍ കൂടുതലോകുറവോ ചെയ്യുക എനിക്കു സാധ്യമല്ല.
സംഖ്യ 22:18
ഈ രാത്രികൂടി നിങ്ങള്‍ ഇവിടെ താമസിക്കുവിന്‍. കര്‍ത്താവു കൂടുതലെന്തെങ്കിലും പറയുമോ എന്ന് അറിയട്ടെ.
സംഖ്യ 22:19