അവ ദേശമാകെ മൂടിക്കളഞ്ഞതിനാല്‍ നിലം ഇരുണ്ടുപോയി. നാട്ടില്‍ കന്‍മഴയെ അതിജീവിച്ച ചെടികളും മരങ്ങളില്‍ ബാക്കി നിന്ന പഴങ്ങളും അവ തിന്നു തീര്‍ത്തു. ഈജിപ്തില്‍ മരങ്ങളിലും വയലിലെ ചെടികളിലും പച്ചയായി ഒന്നുംതന്നെ അവശേഷിച്ചില്ല.
പുറപ്പാട് 10:15
ഫറവോ തിടുക്കത്തില്‍ മോശയെയും അഹറോനെയും വിളിപ്പിച്ചു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനും നിങ്ങള്‍ക്കുമെതിരായി ഞാന്‍ തെററു ചെയ്തുപോയി.
പുറപ്പാട് 10:16
ആകയാല്‍, ഇപ്രാവശ്യംകൂടി എന്നോടു ക്ഷമിക്കണം. മാരകമായ ഈ ബാധ എന്നില്‍നിന്ന് അകററുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍.
പുറപ്പാട് 10:17
മോശ ഫറവോയുടെ അടുക്കല്‍ നിന്നു പോയി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
പുറപ്പാട് 10:18
കര്‍ത്താവു വളരെ ശക്തമായ പടിഞ്ഞാ റന്‍ കാററു വീശിച്ചു. അതു വെട്ടുകിളികളെ തൂത്തുവാരി ചെങ്കടലിലെറിഞ്ഞു. അവയിലൊന്നുപോലും ഈജിപ്തിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അവശേഷിച്ചില്ല.
പുറപ്പാട് 10:19