വയല്‍ പിന്തുടര്‍ച്ചാവകാശമായി ആരുടേതായിരുന്നുവോ അവനില്‍നിന്നു വാങ്ങിയവന്‍ ജൂബിലിവത്സരത്തില്‍ അതു തിരിയേ കൊടുക്കണം.
ലേവ്യര്‍ 27:24
എല്ലാ മൂല്യനിര്‍ണയവും വിശുദ്ധമന്ദിരത്തിലെ ഷെക്കലിന്‍റെ കണക്കനുസരിച്ചുവേണം. ഇരുപതു ഗേരയാണ് ഒരു ഷെക്കല്‍.
ലേവ്യര്‍ 27:25
മൃഗങ്ങളുടെ കടിഞ്ഞൂല്‍ സന്തതികളെ ആരും വിശുദ്ധീകരിക്കേണ്ടതില്ല. അവ കര്‍ത്താവിനുള്ളതാണ്. കാളയായാലും ആടായാലും അതു കര്‍ത്താവിന്‍േറതാണ്.
ലേവ്യര്‍ 27:26
എന്നാല്‍, അത് അശുദ്ധമൃഗമാണെങ്കില്‍ നിര്‍ണയിക്കപ്പെടുന്ന മൂല്യത്തോടൊപ്പം അഞ്ചിലൊന്നുകൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം. വീണ്ടെടുത്തില്ലെങ്കില്‍ മൂല്യനിര്‍ണയമനുസരിച്ച് വില്‍ക്കണം.
ലേവ്യര്‍ 27:27
എന്നാല്‍ കര്‍ത്താവിനു നിരുപാധികം സമര്‍പ്പിച്ചയാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വില്‍ക്കുകയോ വീണ്ടെടുക്കുകയോ അരുത്. സമര്‍പ്പിത വസ്തുക്കള്‍ കര്‍ത്താവിന് ഏറ്റവും വിശുദ്ധമാണ്.
ലേവ്യര്‍ 27:28