ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.
1 യോഹന്നാന്‍ 5:3
എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് നമ്മുടെ വിശ്വാസം.
1 യോഹന്നാന്‍ 5:4
യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?
1 യോഹന്നാന്‍ 5:5
യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍റെ പുത്രനാണ്. പിതാവിനെ സ്നേഹിക്കുന്നവന്‍ അവന്‍റെ പുത്രനെയും സ്നേഹിക്കുന്നു.
1 യോഹന്നാന്‍ 5:1
നമ്മള്‍ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ മക്കളെ സ്നേഹിക്കുന്നു എന്നു നാമറിയുന്നു.
1 യോഹന്നാന്‍ 5:2