യേഹു ജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: ആഹാബ് ബാലിനെ കുറച്ചേ സേവിച്ചിട്ടുള്ളു. എന്നാല്‍ യേഹു അവനെ അധികം സേവിക്കും.
2 രാജാക്കന്‍മാര്‍ 10:18
അതിനാല്‍, ബാലിന്‍റെ പ്രവാചകന്‍മാരെയും ആരാധകന്‍മാരെയും പുരോഹിതന്‍മാരെയും ഒന്നൊഴിയാതെ എന്‍റെ അടുക്കല്‍ ഒരുമിച്ചുകൂട്ടുവിന്‍. ഞാന്‍ ബാലിന് ഒരു വലിയ ബലി സമര്‍പ്പിക്കും. വരാത്തവന്‍ വധിക്കപ്പെടും. ബാലിന്‍റെ ആരാധകന്‍മാരെ...
2 രാജാക്കന്‍മാര്‍ 10:19
യേഹു കല്‍പിച്ചു: ബാലിന് ഒരു തിരുനാള്‍ പ്രഖ്യാപിക്കുവിന്‍. അവര്‍ അതു വിളംബരം ചെയ്തു.
2 രാജാക്കന്‍മാര്‍ 10:20