അവള്‍ക്ക് ഒരു പുത്രിയും ജനിച്ചു. അവള്‍ തന്‍റെ പുത്രിയെ ദീനാ എന്നുവിളിച്ചു.
ഉല്‍പത്തി 30:21
ദൈവം റാഹേലിനെ സ്മരിച്ചു. അവിടുന്ന് അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും അവളുടെ വന്ധ്യത്വം അവസാനിപ്പിക്കുകയും ചെയ്തു.
ഉല്‍പത്തി 30:22
അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: എന്‍റെ അപമാനം ദൈവം നീക്കിക്കളഞ്ഞിരിക്കുന്നു.
ഉല്‍പത്തി 30:23
കര്‍ത്താവ് എനിക്ക് ഒരു പുത്രനെക്കൂടി തരട്ടെ എന്നുപറഞ്ഞ് അവള്‍ അവന് ജോസഫ് എന്നു പേരിട്ടു.
ഉല്‍പത്തി 30:24
ദൈവം എനിക്കു നല്ല സമ്മാനം തന്നിരിക്കുന്നു. ഇനി ഭര്‍ത്താവ് എന്നോടൊത്തു വസിക്കും. അവനു ഞാന്‍ ആറുമക്കളെകൊടുത്തിരിക്കുന്നല്ലോ എന്നു പറഞ്ഞ് അവള്‍ അവനു സെബുലൂണ്‍ എന്നു പേരിട്ടു.
ഉല്‍പത്തി 30:20