14ജടാമാഞ്ചിയും, കുങ്കുമവും, വയമ്പും,ഇലവംഗവും സകലവിധകുന്തുരുക്കവൃക്ഷങ്ങളും മീറായുംകറ്റാര്‍വാഴയും എല്ലാവിധ മികച്ചസുഗന്ധദ്രവ്യങ്ങളും അവിടെയുണ്ട്.
ഉത്തമഗീതം 4:14
ഉദ്യാനത്തിലെ ഉറവയാണു നീ;ജീവജലത്തിന്‍റെ കിണര്‍, ലബനോനില്‍നിന്ന് ഒഴുകുന്ന അരുവി.
ഉത്തമഗീതം 4:15
വടക്കന്‍കാറ്റേ, ഉണരുക,തെക്കന്‍കാറ്റേ, വരുക; എന്‍റെ ഉദ്യാനത്തില്‍ വീശുക. അതിന്‍റെ പരിമളം വിദൂരത്തും പരക്കട്ടെ. എന്‍റെ പ്രാണപ്രിയന്‍ അവന്‍റെ ഉദ്യാനത്തില്‍ വരട്ടെ; അതിന്‍റെ വിശിഷ്ടഫലങ്ങള്‍ ആസ്വദിക്കട്ടെ.
ഉത്തമഗീതം 4:16