സാവൂള്‍ പറഞ്ഞു: ദഹനബ ലിക്കും സമാധാനബലിക്കുമുള്ള വസ്തുക്കള്‍ എന്‍റെ യടുത്തു കൊണ്ടുവരുവിന്‍. എന്നിട്ട് അവന്‍ തന്നെ ദഹനബലിയര്‍പ്പിച്ചു.
1 സാമുവല്‍ 13:9
ചിലര്‍ ജോര്‍ദാന്‍നദി കടന്ന് ഗാദിലും ഗിലയാദിലും എത്തി. സാവൂള്‍ ഗില്‍ഗാലില്‍ത്തന്നെ ഉണ്ടായിരുന്നു. അനുയായികളാകട്ടെ ഭയചകിതരുമായിരുന്നു.
1 സാമുവല്‍ 13:7
സാവൂള്‍ സാമുവലിന്‍റെ നിര്‍ദേശമനുസരിച്ച് ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, അവന്‍ ഗില്‍ഗാലില്‍ വന്നില്ല. അതിനാല്‍, ജനം സാവൂളിനെ വിട്ടുപിരിയാന്‍ തുടങ്ങി.
1 സാമുവല്‍ 13:8