ഒലിവുതടിയില്‍തീര്‍ത്ത ഇരു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവകൊത്തി, എല്ലാം സ്വര്‍ണം കൊണ്ടു പൊതിഞ്ഞു.
1 രാജാക്കന്‍മാര്‍ 6:32
ദേവാലയത്തിന്‍റെ കവാടത്തില്‍ ഒലിവുതടികൊണ്ടു ചതുരത്തില്‍ കട്ടിളയുണ്ടാക്കി.
1 രാജാക്കന്‍മാര്‍ 6:33
അതിന്‍റെ കതകു രണ്ടും സരള മരംകൊണ്ടു നിര്‍മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളിയുണ്ടായിരുന്നു.
1 രാജാക്കന്‍മാര്‍ 6:34
അവന്‍ അവയില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിച്ചു. അവയുംകൊത്തുപണികളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
1 രാജാക്കന്‍മാര്‍ 6:35
ശ്രീകോവിലിന്‍റെ കതകുകള്‍ ഒലിവുതടികൊണ്ടു നിര്‍മിച്ചു; മേല്‍പടിയും കട്ടിളക്കാലുകളും ചേര്‍ന്ന് ഒരു പഞ്ചഭുജമായി.
1 രാജാക്കന്‍മാര്‍ 6:31