Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എന്നെ സഹായിക്കാന്‍ കര്‍ത്താവ് എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ എന്‍റെ ശത്രുക്കളുടെ പതനം കാണും.
സങ്കീര്‍ത്തനങ്ങള്‍ 118:7
മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
സങ്കീര്‍ത്തനങ്ങള്‍ 118:8
പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
സങ്കീര്‍ത്തനങ്ങള്‍ 118:9
ജനതകള്‍ എന്നെ വലയം ചെയ്തു; കര്‍ത്താവിന്‍റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 118:10
അവരെന്നെ വലയംചെയ്തു;എല്ലാവശത്തുംനിന്ന് അവരെന്നെ വളഞ്ഞു; കര്‍ത്താവിന്‍റെ നാമത്തില്‍ ഞാനവരെവിച്ഛേദിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 118:11

പുതിയ നിയമം

   

2 തെസലോനിക്കാ

    അധ്യായങ്ങള്‍: ആമുഖം  1  2  3     
   

2 തെസലോനിക്കാ1

അഭിവാദനം

1 പൗലോസും സില്‍വാനോസും തിമോത്തേയോസുംകൂടെ, നമ്മുടെ പിതാവായദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്ക്കെഴുതുന്നത്.2 പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

പ്രശംസ, പ്രാര്‍ഥന

3 നിങ്ങളുടെ വിശ്വാസം സമൃദ്ധമായി വളരുകയും നിങ്ങളേവരുടെയും പരസ്പരസ്നേഹം വര്‍ധിച്ചുവരുകയും ചെയ്യുന്നതിനാല്‍ , സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിന് ഉചിതമാംവിധം നന്ദിപറയാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.4 അതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങള്‍പ്രകടിപ്പിക്കുന്ന സ്ഥൈര്യത്തെയും വിശ്വാസത്തെയുംകുറിച്ച് ദൈവത്തിന്‍റെ സഭകളില്‍വച്ചു ഞങ്ങള്‍തന്നെ അഭിമാനിക്കാറുണ്ട്.5 ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ആ ദൈവരാജ്യത്തിനു നിങ്ങള്‍ അര്‍ഹരാക്കപ്പെടണമെന്ന ദൈവത്തിന്‍റെ നീതിപൂര്‍വ കമായ നിശ്ചയത്തിനുള്ള തെളിവാണിവയെല്ലാം.6 കര്‍ത്താവായ യേശു തന്‍റെ ശക്തരായ ദൂതന്‍മാരോടുകൂടെ അഗ്നിജ്വാലകളുടെമധ്യേ സ്വര്‍ഗത്തില്‍നിന്നു പ്രത്യക്ഷപ്പെടുമ്പോള്‍7 നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുക എന്നതുംയാത നകള്‍ക്കിരയായ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം സമാശ്വാസം നല്‍കുക എന്നതും ദൈവത്തിന്‍റെ നീതിയാണ്.8 അപ്പോള്‍ അവന്‍ , ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരംചെയ്യും.9 അവര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്നും അവന്‍റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും.10 കര്‍ത്താവ് തന്‍റെ വിശുദ്ധരില്‍ മഹത്വപ്പെടുന്നതിനും ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ സാക്ഷ്യംമുഖേന വിശ്വാസികളായവരിലൂടെ കീര്‍ത്തിക്കപ്പെടുന്നതിനുമായി ആദിവസം അവന്‍ വരുമ്പോള്‍ ഇതു സംഭവിക്കും.11 നമ്മുടെ ദൈവം നിങ്ങളെ തന്‍റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും വിശ്വാസത്തിന്‍റെ പ്രവൃത്തികളും തന്‍റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ പ്രാര്‍ഥിക്കുന്നു.12 അങ്ങനെ, നമ്മുടെദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയ്ക്കനുസൃതം അവന്‍റെ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!