സമുദ്രമേ, ഓടിയകലാന്‍ നിനക്ക് എന്തുപറ്റി?
ജോര്‍ദാന്‍, നീ എന്തിനു പിന്‍വാങ്ങുന്നു?
സങ്കീര്‍ത്തനങ്ങള്‍ 114:5
ഇസ്രായേല്‍ ഈജിപ്തില്‍നിന്നു
പുറപ്പെട്ടപ്പോള്‍, യാക്കോബിന്‍റെ
ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെ ഇടയില്‍നിന്നു പുറപ്പെട്ടപ്പോള്‍,
സങ്കീര്‍ത്തനങ്ങള്‍ 114:1
യൂദാ അവിടുത്തെ വിശുദ്ധമന്ദിരവും
ഇസ്രായേല്‍ അവിടുത്തെ സാമ്രാജ്യവും ആയി.
സങ്കീര്‍ത്തനങ്ങള്‍ 114:2
അതു കണ്ടു കടല്‍ ഓടിയകന്നു,ജോര്‍ദാന്‍ പിന്‍വാങ്ങി.
സങ്കീര്‍ത്തനങ്ങള്‍ 114:3
പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകള്‍ ആട്ടിന്‍കുട്ടികളെപ്പോലെയും തുള്ളിച്ചാടി.
സങ്കീര്‍ത്തനങ്ങള്‍ 114:4