നിങ്ങള്‍ ആ പ്രദേശം ഏഴായി തിരിച്ചു വിവരം എനിക്കു തരുവിന്‍. ഞാന്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്‍റെ മുന്‍പില്‍ നറുക്കിട്ട് അതു നിങ്ങള്‍ക്കു നല്‍കാം.
ജോഷ്വ 18:6
ഓരോ ഗോത്രത്തില്‍ നിന്നു മൂന്നു പേരെ വീതം തിരഞ്ഞെടുക്കുവിന്‍. ഞാന്‍ അവരെ ആ ദേശത്തേക്ക് അയയ്ക്കാം. അവര്‍ ചുറ്റിസഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തിന്‍റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടു വരട്ടെ.
ജോഷ്വ 18:4
അവര്‍ അത് ഏഴു ഭാഗങ്ങളായി തിരിക്കണം. യൂദാ തെക്കുഭാഗത്തുള്ള തന്‍റെ ദേശത്ത് താമസം തുടരട്ടെ; ജോസഫിന്‍റെ കുടുംബം വടക്കുഭാഗത്തുള്ള തങ്ങളുടെ സ്ഥലത്തും.
ജോഷ്വ 18:5