ഭോഷന്‍റെ ഗാനം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസനകള്‍ കേള്‍ക്കുന്നതാണ് നല്ലത്.
സഭാപ്രസംഗകന്‍ 7:5
ജ്ഞാനിയുടെ ഹൃദയം കണ്ണീരിന്‍റെ ഭവനത്തിലാണ്; മൂഢന്‍റെ ഹൃദയം ആഹ്ലാദത്തിന്‍റെ ഭവനത്തിലും.
സഭാപ്രസംഗകന്‍ 7:4
ചിരിക്കുന്നതിനെക്കാള്‍ മേന്‍മ കരയുന്നതിനാണ്; അതു മുഖം മ്ലാനമാക്കുമെങ്കിലും ഹൃദയത്തിന് ആശ്വാസം നല്‍കും.
സഭാപ്രസംഗകന്‍ 7:3
സദ്യ നടക്കുന്ന വീട്ടില്‍ പോകുന്നതിനെക്കാള്‍ നല്ലത് വിലാപം നടക്കുന്ന വീട്ടില്‍ പോകുന്നതാണ്. സര്‍വരുടെയും അന്ത്യം ഇതാണെന്ന് ജീവിച്ചിരിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളും.
സഭാപ്രസംഗകന്‍ 7:2
മേല്‍ത്തരം പരിമളതൈലത്തെക്കാള്‍ സത്പ്പേരും, ജന്മദിനത്തെക്കാള്‍ മരണദിനവും ഉത്തമമാണ്.
സഭാപ്രസംഗകന്‍ 7:1