അവരുടെ അധരങ്ങള്‍ ആകാശത്തിനെതിരേ തിരിയുന്നു; അവരുടെ നാവു ഭൂമിയില്‍ ദൂഷണം പരത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 73:9
അവര്‍ പരിഹസിക്കുകയും ദുഷ്ടതയോടെ സംസാരിക്കുകയും ചെയ്യുന്നു;
പീഡിപ്പിക്കുമെന്ന് അവര്‍ഗര്‍വോടെ ഭീഷണിപ്പെടുത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 73:8
അവര്‍ക്കു മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല;
മറ്റുള്ളവരെപ്പോലെ അവര്‍ പീഡിതരുമല്ല.
സങ്കീര്‍ത്തനങ്ങള്‍ 73:5
മേദസുമുറ്റിയ അവര്‍ അഹന്തയോടെ
വീക്ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ ഭോഷത്തം കവിഞ്ഞൊഴുകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 73:7
ആകയാല്‍, അവര്‍ അഹങ്കാരം കൊണ്ടു ഹാരമണിയുന്നു;
അക്രമം അവര്‍ക്ക് അങ്കിയാണ്.
സങ്കീര്‍ത്തനങ്ങള്‍ 73:6