അതിനാല്‍, ലബനോനിലെ ദേവദാരുവും സരളമരവും രക്തചന്ദനവും അയച്ചുതരുക. നിന്‍റെ മരംവെട്ടുകാര്‍ വളരെ സമര്‍ഥരാണെന്ന് എനിക്കറിയാം. എന്‍റെ ജോലിക്കാരെയും അവരോടുകൂടെ നിര്‍ത്താം.
2 ദിനവൃത്താന്തം 2:8
അതിനാല്‍, സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ് ഇവ കൊണ്ടുള്ള പണിയിലും നീലം ധൂമ്രം കടുംചെമപ്പു നൂലുകളുടെ നെയ്ത്തിലും ചിത്രവേലയിലും സമര്‍ഥനായ ഒരാളെ അയച്ചുതരുക. യൂദായിലും ജറുസലെമിലുംനിന്ന് എന്‍റെ പിതാവു തിരഞ്ഞെടുത്ത വിദഗ്ധ...
2 ദിനവൃത്താന്തം 2:7
സ്വര്‍ഗത്തിനോ സ്വര്‍ഗാധിസ്വര്‍ഗത്തിനുപോലുമോ ഉള്‍കൊള്ളാന്‍ കഴിയാത്ത അവിടുത്തേക്ക് ആലയം പണിയാന്‍ ആര്‍ക്കു കഴിയും? സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു മന്ദിരം എന്നതില്‍ക്കവിഞ്ഞ് അവിടുത്തേക്ക് ആലയം പണിയാന്‍ ഞാന്‍ ആരാണ്?
2 ദിനവൃത്താന്തം 2:6