തങ്ങളുടെ സഹോദരരായ യൂദാനിവാസികളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്ഷംപേരെ ഇസ്രായേല്‍ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവര്‍ സമരിയായിലേക്കു കൊണ്ടുപോയി.
2 ദിനവൃത്താന്തം 28:8
കര്‍ത്താവിന്‍റെ ഒരു പ്രവാചകന്‍ അവിടെയുണ്ടായിരുന്നു. അവന്‍റെ പേര് ഒദേദ്. അവന്‍ സമരിയായിലേക്കു വന്ന സൈന്യത്തിന്‍റെ നേരേ ചെന്നു പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു യൂദായോടു കോപിച്ച് അവരെ നിങ്ങളുടെ കൈയില്‍...
2 ദിനവൃത്താന്തം 28:9
ജറുസലെമിലും യൂദായിലുമുള്ള സ്ത്രീപുരുഷന്‍മാരെ അടിമകളാക്കുവാന്‍ നിങ്ങള്‍ ഇപ്പോള്‍ ഒരുമ്പെടുന്നു. നിങ്ങളും നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്തിട്ടില്ലേ?
2 ദിനവൃത്താന്തം 28:10
ഞാന്‍ പറയുന്നതു കേള്‍ക്കുക. തടവുകാരായി നിങ്ങള്‍ കൊണ്ടുവന്ന ഈ സഹോദരരെ വിട്ടയയ്ക്കുക. കര്‍ത്താവിന്‍റെ ഉഗ്രകോപം ഇതാ നിങ്ങളുടെമേല്‍ പതിക്കാന്‍ പോകുന്നു.
2 ദിനവൃത്താന്തം 28:11
യോഹന്നാന്‍റെ മകന്‍ അസറിയാ, മെഷില്ലെമോത്തിന്‍റെ മകന്‍ ബറെക്കിയാ, ഷല്ലൂമിന്‍റെ മകന്‍ യഹിസ്കിയാ. ഹദ്ലായിയുടെ മകന്‍ അമാസാ എന്നീ എഫ്രായിം നേതാക്കന്‍മാര്‍യുദ്ധത്തില്‍നിന്നു മടങ്ങിവന്നവരോടു പറഞ്ഞു:
2 ദിനവൃത്താന്തം 28:12