ജോനാഥാന്‍റെ വസ്ത്രം മാറ്റി പകരം അവനെ ധൂമ്രവ സ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. അവര്‍ അപ്രകാരം ചെയ്തു.
1 മക്കബായര്‍ 10:62
ഇസ്രായേലിലെ ദ്രോഹികളും അധര്‍മികളുമായ ഒരുകൂട്ടമാളുകള്‍ അവനെതിരേ ഒത്തുചേര്‍ന്നു; അവനില്‍ കുറ്റമാരോപിച്ചു. എന്നാല്‍, അലക്സാണ്ടര്‍ രാജാവ് അതു കണക്കിലെടുത്തില്ല.
1 മക്കബായര്‍ 10:61
രാജാവ് അവനെ തനിക്കരികേ ഇരുത്തി; തന്‍റെ സേവകരോടു പറഞ്ഞു: നിങ്ങള്‍ ജോനാഥാനുമൊത്തു നഗരമധ്യത്തിലേക്കു പോകുവിന്‍. ആരും ഒരു കാരണവശാലും അവനില്‍ കുറ്റമാരോപിക്കുകയോ അവനു ശല്യം ചെയ്യുകയോ പാടില്ലെന്നു പ്രഖ്യാപിക്കുവിന്‍.
1 മക്കബായര്‍ 10:63
രാജവിളംബരമനുസരിച്ച് ജോനാഥാന്‍ ബഹുമാനിതനാകുന്നതും അവന്‍ രാജവസ്ത്രം അണിഞ്ഞിരിക്കുന്നതും കണ്ടപ്പോള്‍, അവനെതിരേ കുറ്റമാരോപിച്ചിരുന്നവര്‍ പലായനം ചെയ്തു.
1 മക്കബായര്‍ 10:64
ജോനാഥാന്‍ ആഡംബരത്തോടെ ടോളമായിസിലേക്കു ചെന്നു. രാജാക്കന്‍മാര്‍ രണ്ടുപേരെയും സന്ദര്‍ശിച്ചു. അവന്‍ അവര്‍ക്കും അവരുടെ സ്നേഹിതന്‍മാര്‍ക്കും പൊന്നും വെള്ളിയുമായി ധാരാളം സമ്മാനങ്ങള്‍ നല്‍കി. അവന്‍ അവരുടെ പ്രീതിക്കു പാത്രമായി.
1 മക്കബായര്‍ 10:60