അവരുടെ മുന്‍പില്‍നിന്ന് അവിടുന്നു ജനതകളെ തുരത്തി; അവര്‍ക്ക് അവകാശം അളന്നു കൊടുത്തു; ഇസ്രായേല്‍ ഗോത്രങ്ങളെ പാളയങ്ങളില്‍ പാര്‍പ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 78:55
എന്നിട്ടും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു; അവര്‍
അവിടുത്തെ കല്‍പനകള്‍ അനുസരിച്ചില്ല.
സങ്കീര്‍ത്തനങ്ങള്‍ 78:56
തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ അവര്‍ ദൈവത്തില്‍നിന്ന് അകന്ന്അവിശ്വസ്തമായി പെരുമാറി;
ഞാണ്‍ അയഞ്ഞവില്ലുപോലെ വഴുതിമാറി.
സങ്കീര്‍ത്തനങ്ങള്‍ 78:57