എന്നാല്‍, നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും നിങ്ങള്‍ക്കു ധാരാളം കന്നുകാലികളുണ്ടെന്ന് എനിക്കറിയാം ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള പട്ടണങ്ങളില്‍ത്തന്നെ പാര്‍ക്കട്ടെ.
നിയമാവര്‍ത്തനം 3:19
മാക്കീറിനു ഞാന്‍ ഗിലയാദ് കൊടുത്തു.
നിയമാവര്‍ത്തനം 3:15
ഗിലയാദു മുതല്‍ അര്‍നോണ്‍ വരെയുള്ള പ്രദേശം റൂബന്‍റെയും ഗാദിന്‍റെയും ഗ്രോത്രങ്ങള്‍ക്കു ഞാന്‍ കൊടുത്തു. നദിയുടെ മധ്യമാണ് അതിര്‍ത്തി. അമ്മോന്യരുടെ അതിര്‍ത്തിയിലുള്ളയാബോക്കു നദിവരെയാണ് ഈ പ്രദേശം.
നിയമാവര്‍ത്തനം 3:16
ജോര്‍ദാന്‍ അ തിര്‍ത്തിയായി അരാബായും കിന്നരെത്തു മുതല്‍ കിഴക്ക് പിസ്ഗാ മലയുടെ ചരിവിനു താഴെ ഉപ്പുകടലായ അരാബാക്കടല്‍വരെയുള്ള സ്ഥലം അവര്‍ക്കു കൊടുത്തു.
നിയമാവര്‍ത്തനം 3:17
അന്നു ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചു: നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു കൈവശമാക്കാനായി ഈ ദേശം നല്‍കിയിരിക്കുന്നു. നിങ്ങളില്‍ ശക്തരായ എല്ലാ പുരുഷന്‍മാരും ആയുധധാരികളായി നിങ്ങളുടെ സഹോദരരായ ഇസ്രായേല്യരുടെ മുന്‍പേ പോകണം.
നിയമാവര്‍ത്തനം 3:18