അവന്‍ പറഞ്ഞു: നിന്‍റെ ചാര്‍ച്ചക്കാരില്‍പ്പെട്ട മഹാനായ അനനിയാസിന്‍റെ പുത്രന്‍ അസറിയാസ് ആണു ഞാന്‍.
തോബിത് 5:12
അവന്‍ പറഞ്ഞു: നീ ഗോത്രവും കുടുംബവും ആണോ, അതോ നിന്‍റെ പുത്രനോടുകൂടെ പോകാന്‍ കൂലിക്ക് ഒരാളെയാണോ അന്വേഷിക്കുന്നത്? തോബിത് പറഞ്ഞു: സഹോദരാ, നിന്‍റെ ആളുകള്‍ ആരെന്നും നിന്‍റെ പേരെന്തെന്നും അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
തോബിത് 5:11
തോബിത് പറഞ്ഞു: സഹോദരാ, നിനക്കു സ്വാഗതം. നിന്‍റെ ഗോത്രവും കുടുംബവും ആരാഞ്ഞതില്‍ എന്നോടു കോപിക്കരുതേ! നീ എന്‍റെ ചാര്‍ച്ചക്കാരനാണ്. ശ്രേഷ്ഠമായ പാരമ്പര്യവും നിനക്ക് ഉണ്ട്. ആരാധിക്കാനും അജഗണത്തിലെ കടിഞ്ഞൂലുകള്‍, വിളവുകളുടെ ദശാംശം...
തോബിത് 5:13