ദേവാലയത്തിന് അവന്‍ നിശ്ചയിച്ച അളവിന്‍പ്രകാരം, നീളം പഴയ കണക്കനുസരിച്ച് അറുപതു മുഴവും വീതി ഇരുപതുമുഴവും ആയിരുന്നു.
2 ദിനവൃത്താന്തം 3:3
മുഖ മണ്‍ഡപത്തിന് ആലയത്തിന്‍റെ വീതിക്കൊത്ത് ഇരുപതു മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത് മുഴവും. അതിന്‍റെ അകവശം മുഴുവനും തങ്കംകൊണ്ടു പൊതിഞ്ഞു.
2 ദിനവൃത്താന്തം 3:4
അതിനു സരളമരംകൊണ്ടു മച്ചിട്ടു. അതും തങ്കംകൊണ്ടു പൊതിഞ്ഞു. പനകളും ചങ്ങലകളും അതിന്‍മേല്‍ കൊത്തിവച്ചു.
2 ദിനവൃത്താന്തം 3:5