മെഷെലേമിയായുടെ മകന്‍ സഖറിയാ ആയിരുന്നു സമാഗമകൂടാരവാതിലിന്‍റെ കാവല്‍ക്കാരന്‍.
1 ദിനവൃത്താന്തം 9:21
വാതില്‍കാവല്‍ക്കാരായി നിയോഗിക്കപ്പെട്ടവര്‍ ആകെ ഇരുനൂറ്റിപ്പന്ത്രണ്ടു പേര്‍. അവരുടെ പേരുകള്‍ വംശാവലിക്രമത്തില്‍ അവരുടെ ഗ്രാമങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ദാവീദും ദീര്‍ഘദര്‍ശിയായ സാമുവലും ആണ് അവരെ നിയമിച്ചത്.
1 ദിനവൃത്താന്തം 9:22
അങ്ങനെ അവരും പുത്രന്‍മാരും ദേവാലയത്തിന്‍റെ കര്‍ത്താവിന്‍റെ കൂടാരത്തിന്‍റെ വാതില്‍കാവല്‍ക്കാരായി.
1 ദിനവൃത്താന്തം 9:23