ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെയാണു ദൈവം.
ജോഷ്വ 2:11
അതുകൊണ്ട് ഞാന്‍ നിങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ പിതൃഭവനത്തോടും കാരുണ്യപൂര്‍വം വര്‍ത്തിക്കുമെന്ന് കര്‍ത്താവിന്‍റെ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍.
ജോഷ്വ 2:12
നിങ്ങള്‍ ഈജിപ്തില്‍നിന്നുപോന്നപ്പോള്‍ കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദാനക്കരെ സീഹോന്‍, ഓഗ് എന്ന രണ്ട് അമോര്യ രാജാക്കന്‍മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
ജോഷ്വ 2:10
കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു; നാടു മുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതി നിറഞ്ഞിരിക്കുന്നു.
ജോഷ്വ 2:9
കിടക്കാന്‍ പോകുന്നതിനു മുമ്പ് റാഹാബ് അവരുടെ അടുക്കല്‍ ചെന്നു പറഞ്ഞു:
ജോഷ്വ 2:8