ജ്ഞാനിയുടെ വാക്കുകള്‍ ഇടയന്‍റെ വടിപോലെയാണ്. ഇടയന്‍റെ സമാഹരിക്കപ്പെട്ട സൂക്തങ്ങള്‍ തറഞ്ഞുകയറിയ ആണികള്‍പോലെയാണ്.
സഭാപ്രസംഗകന്‍ 12:11
മകനേ, ഇതിലപ്പുറമുള്ള സകലതിലും നീ മുന്‍കരുതലുള്ളവനായിരിക്കണം. നിരവധി ഗ്രന്ഥങ്ങള്‍ നിര്‍മിക്കുക എന്നുവച്ചാല്‍ അ തിന് അവസാനമുണ്ടാവുകയില്ല, അധ്യയനം അധികമായാല്‍ അതു ശരീരത്തെ തളര്‍ത്തും.
സഭാപ്രസംഗകന്‍ 12:12
പരിസമാപ്തി ഇതാണ്; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്‍റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.
സഭാപ്രസംഗകന്‍ 12:13