Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവര്‍ കേസറിയായിലെത്തി കത്ത് ദേശാധിപതിയെ ഏല്‍പിക്കുകയും പൗലോസിനെ അവന്‍റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 23:33
പ്രഭാതമായപ്പോള്‍ അവനോടൊന്നിച്ചു പോകാന്‍ കുതിരപ്പടയാളികളെ നിയോഗിച്ചിട്ട് ഭടന്‍മാര്‍ പാളയത്തിലേക്കു മടങ്ങി.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 23:32
അങ്ങനെ കല്‍പനയനുസരിച്ച് ഭടന്‍മാര്‍ പൗലോസിനെ രാത്രിതന്നെ അന്തിപ്പാത്രിസിലേക്കു കൊണ്ടുപോയി.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 23:31
ഇവനെതിരേ ഗൂഢാലോചന ഉണ്ടെന്നറിഞ്ഞ് ഉടന്‍തന്നെ ഞാന്‍ നിന്‍റെ അടുക്കലേക്ക് ഇവനെ അയയ്ക്കുകയാണ്. ഇവനെതിരായുള്ള ആരോപണങ്ങള്‍ നിന്‍റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരോടു ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 23:30
ഇവന്‍റെ പേരിലുള്ള ആരോപണം, അവരുടെ നിയമങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണെന്നു ഞാന്‍ മനസ്സിലാക്കി. എന്നാല്‍, വധമോ കാരാഗൃഹമോ അര്‍ഹിക്കുന്ന ഒരു ആരോപണവും ഉണ്ടായിരുന്നില്ല.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 23:29

പഴയ നിയമം

   

2 ദിനവൃത്താന്തം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36     
   

2 ദിനവൃത്താന്തം3

ദേവാലയ നിര്‍മാണം

1 ജറുസലെമില്‍ തന്‍റെ പിതാവായ ദാ വീദിനു കര്‍ത്താവ് പ്രത്യക്ഷനായ സ്ഥലത്ത് ആലയം പണിയുവാന്‍ സോളമന്‍ ആരംഭിച്ചു. മോറിയാപര്‍വതത്തില്‍, ജബൂസ്യനായ ഒര്‍നാന്‍റെ മെതിക്കളത്തില്‍, ദാവീദ് കണ്ടുവച്ച സ്ഥാനത്തു തന്നെയാണ് പണിതത്.2 ഭരണത്തിന്‍റെ നാലാം വര്‍ഷം രണ്ടാംമാസം സോളമന്‍ പണിതുടങ്ങി.3 ദേവാലയത്തിന് അവന്‍ നിശ്ചയിച്ച അളവിന്‍പ്രകാരം, നീളം പഴയ കണക്കനുസരിച്ച് അറുപതു മുഴവും വീതി ഇരുപതുമുഴവും ആയിരുന്നു.4 മുഖ മണ്‍ഡപത്തിന് ആലയത്തിന്‍റെ വീതിക്കൊത്ത് ഇരുപതു മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത് മുഴവും. അതിന്‍റെ അകവശം മുഴുവനും തങ്കംകൊണ്ടു പൊതിഞ്ഞു.5 അതിനു സരളമരംകൊണ്ടു മച്ചിട്ടു. അതും തങ്കംകൊണ്ടു പൊതിഞ്ഞു. പനകളും ചങ്ങലകളും അതിന്‍മേല്‍ കൊത്തിവച്ചു.6 ആലയം രത്നംകൊണ്ടും പാര്‍വയിമിലെ സ്വര്‍ണംകൊണ്ടും അലങ്കരിച്ചു.7 തുലാങ്ങള്‍, വാതില്‍പ്പടികള്‍, ഭിത്തി, കതകുകള്‍ ഇങ്ങനെ ആലയം മുഴുവനും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ചുവരിന്‍മേല്‍ കെരൂബുകളുടെ രൂപങ്ങളും കൊത്തിവച്ചു.8 ശ്രീകോവിലും പണിതു. അതിന്‍റെ നീളവും വീതിയും, ആലയത്തിന്‍റെ വീതിക്കൊത്ത് ഇരുപതുമുഴം വീതമായിരുന്നു. അറുനൂറു താലന്ത് തനിത്തങ്കം കൊണ്ട് അതു പൊതിഞ്ഞു.9 അതിന്‍റെ ആണികള്‍ പൊന്നുകൊണ്ടായിരുന്നു. ഓരോന്നിനും അന്‍പതു ഷെക്കല്‍ തൂക്കംവരും. മാളികമുറികളും പൊന്നുപതിച്ചവയായിരുന്നു.10 അതിവിശുദ്ധസ്ഥലത്തു തടികൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി; അവയും തങ്കത്താല്‍ ആവരണംചെയ്തു.11 രണ്ടു കെരൂബുകളുടെ ചിറകുകള്‍ക്കു മൊത്തം ഇരുപതു മുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും അഞ്ചു മുഴം നീളം.12 മധ്യത്തിലുള്ളവ രണ്ടും ഒന്നോടൊന്നു തൊട്ടും, രണ്ടറ്റത്തുമുള്ളവ ആലയത്തിന്‍റെ ഭിത്തിയോടുചേര്‍ന്നുംനിന്നിരുന്നു.13 ചിറകുകള്‍ മുഴുനീളത്തില്‍ വിടര്‍ത്തി, കാലുകള്‍ നിലത്തുറപ്പിച്ച്, മുഖമണ്‍ഡ പത്തിലേക്കു നോക്കിയാണ് കെരൂബുകള്‍ നിലകൊണ്ടത്.14 നീലം ധൂമ്രം കടുംചെമപ്പു നൂലുകള്‍, നേര്‍ത്തചണം ഇവ ഉപയോഗിച്ചു കെരൂബുകളുടെ ചിത്രപ്പണിയുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി.15 ആലയത്തിനു മുന്‍പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങള്‍ പണിതു. അവയ്ക്കു മുകളില്‍ അഞ്ചു മുഴം വീതമുള്ള പോതികകളും ഉണ്ടാക്കിവച്ചു.16 സ്തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട് അലങ്കരിച്ചു. നൂറു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു.17 ദേവാലയത്തിനു മുന്‍പില്‍ ഇടത്തും വലത്തുമായി ഈ സ്തംഭങ്ങള്‍ സ്ഥാപിച്ചു. വലത്തേതിനുയാഖീല്‍ എന്നും ഇടത്തേതിന് ബോവാസ് എന്നും പേര്‍ നല്‍കി.