ഈ ദാസി സ്വര്‍ഗത്തിലെ ദൈവത്തെ രാപകല്‍ സേവിക്കുന്ന ഭക്തയാണ്. നാഥാ, ഞാന്‍ നിന്നോടൊത്തു വസിക്കും. ഓരോ രാത്രിയും നിന്‍റെ ദാസി താഴ്വരയിലേക്കു പോയി ദൈവത്തോടു പ്രാര്‍ഥിക്കും. അവര്‍ പാപം ചെയ്യുമ്പോള്‍ ദൈവം അത് എന്നോടുപറയും.
യൂദിത്ത് 11:17
അതിനാല്‍, നിന്‍റെ ഈ ദാസി, വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അവരുടെ ഇടയില്‍നിന്ന് ഓടിപ്പോന്നതാണ്. ലോകത്തെ മുഴുവന്‍, കേള്‍ക്കുന്നവരെയെല്ലാം, ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങള്‍ നിന്നോടൊത്തു നിര്‍വഹിക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു.
യൂദിത്ത് 11:16
അനുവാദം ലഭിച്ച് അങ്ങനെ പ്രവര്‍ത്തിക്കുന്ന ദിവസംതന്നെ അവിടുന്ന് അവരെ നശിപ്പിക്കാന്‍ നിന്‍റെ കൈയിലേല്‍പിക്കും.
യൂദിത്ത് 11:15