പിതാവായ ദാവീദിന്‍റെ സിംഹാസനത്തില്‍ സോളമന്‍ ആരൂഢനായി. അവന്‍റെ രാജ്യം സുപ്രതിഷ്ഠിതമായി.
1 രാജാക്കന്‍മാര്‍ 2:12
അങ്ങനെയിരിക്കേ, ഹഗ്ഗീത്തിന്‍റെ മകന്‍ അദോനിയാ സോളമന്‍റെ അമ്മ ബത്ഷെബായെ ചെന്നു കണ്ടു. നിന്‍റെ വരവ് സൗഹാര്‍ദപരമാണോ എന്ന് അവള്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: സൗഹാര്‍ദപരംതന്നെ; എന്നാല്‍, എനിക്കു ചിലതു പറയാനുണ്ട്.
1 രാജാക്കന്‍മാര്‍ 2:13
പറയാനുള്ളതു പറയുക, അവള്‍ പറഞ്ഞു.
1 രാജാക്കന്‍മാര്‍ 2:14
അവന്‍ പറഞ്ഞു: രാജ്യം എനിക്കു കിട്ടേണ്ടതായിരുന്നുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ രാജാവാകുമെന്ന് ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മറിച്ചു സംഭവിച്ചു; എന്‍റെ സഹോദരന്‍ രാജാവായി.
1 രാജാക്കന്‍മാര്‍ 2:15
അവന്‍ ഇസ്രായേലില്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഏഴുവര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും.
1 രാജാക്കന്‍മാര്‍ 2:11