നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
ഫിലിപ്പി 1:2
യേശുക്രിസ്തുവിന്‍റെ ദാസന്‍മാരായ പൗലോസും തിമോത്തേയോസും ഫിലിപ്പിയിലെ മെത്രാന്‍മാരും ഡീക്കന്‍മാരും ഉള്‍പ്പെടെ യേശുക്രിസ്തുവിലുള്ള സകല വിശുദ്ധര്‍ക്കും എഴുതുന്നത്.
ഫിലിപ്പി 1:1
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും കൃപയും നിത്യജീവനുമുണ്ടാകട്ടെ.
എഫേസോസ് 6:24
സഹോദരര്‍ക്ക് പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും വിശ്വാസപൂര്‍വകമായ സ്നേഹവും സമാധാനവും.
എഫേസോസ് 6:23
ഇതിനുവേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നത്ഞങ്ങളുടെ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി.
എഫേസോസ് 6:22