Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍.
1 പത്രോസ് 2:15
നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍.
1 പത്രോസ് 2:14
ഉന്നതാധികാരിയായരാജാവോ, ദുഷ്കര്‍മികളെ ശിക്ഷിക്കാനും സത്കര്‍മികളെ പ്രശംസിക്കാനുമായി രാജാവിനാല്‍ അയയ്ക്കപ്പെടുന്ന പ്രാദേശികാധികാരികളോ ആരായിരുന്നാലും,
1 പത്രോസ് 2:13
വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്കര്‍മികളാണെന്നു നിങ്ങള്‍ക്കെ തിരായി പറയുന്നവര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട് പ്രത്യാഗമന ദിവസം ദൈവത്തെ സ്തുതിക്കട്ടെ.
1 പത്രോസ് 2:12
പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരിക പ്രവണതകളില്‍നിന്നു പരദേശികളും വിപ്രവാസികളുമെന്നനിലയില്‍, ഒഴിഞ്ഞുനില്‍ക്കാന്‍ നിങ്ങളോടു ഞാന്‍ അപേക്ഷിക്കുന്നു.
1 പത്രോസ് 2:11

പഴയ നിയമം

   

2 ദിനവൃത്താന്തം

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36     
   

2 ദിനവൃത്താന്തം14

ആസാ

1 അബിയാ പിതാക്കന്‍മാരോടു ചേര്‍ന്നു; ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. മകന്‍ ആസാ രാജാവായി. ആസായുടെ കാലത്ത് പത്തുവര്‍ഷം ദേശത്ത് സമാധാനം നിലനിന്നു.2 ആസാ ദൈവമായ കര്‍ത്താവിന്‍റെ ദൃഷ്ടിയില്‍ നീതിയും നന്‍മയും പ്രവര്‍ത്തിച്ചു.3 അവന്‍ അന്യദേവന്‍മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കം ചെയ്തു. സ്തംഭങ്ങള്‍ ഇടിച്ചുതകര്‍ത്തു. അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തി.4 യൂദാനിവാസികളോട് തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുവാനും അവിടുത്തെനിയമങ്ങളും പ്രമാണങ്ങളും അനുസരിക്കുവാനും കല്‍പിച്ചു.5 കൂടാതെ യൂദാനഗരങ്ങളില്‍നിന്നു പൂജാഗിരികളും ബലിപീഠങ്ങളും നീക്കം ചെയ്തു. അവന്‍റെ കാലത്ത് രാജ്യത്തു സമാധാനം നിലനിന്നു.6 രാജ്യത്തു സമാധാനമുണ്ടായിരുന്നതിനാല്‍ , യൂദായിലെ പല നഗരങ്ങളും അവന്‍ ബല വത്താക്കി. കര്‍ത്താവു സ്വസ്ഥത നല്‍കിയതിനാല്‍, ആ കാലത്ത്യുദ്ധം വേണ്ടിവന്നില്ല.7 അവന്‍ യൂദാനിവാസികളോടു പറഞ്ഞു: നമുക്ക് ഈ പട്ടണങ്ങള്‍ പുതുക്കിപ്പണിയാം; അവയെ മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും കൊണ്ട് സുരക്ഷിതമാക്കാം. നാം നമ്മുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുന്നതിനാല്‍ ദേശം ഇപ്പോഴും നമ്മുടെ അധീനതയില്‍ത്തന്നെ. നാം വിളിച്ചപേക്8 ആസായ്ക്ക് യൂദായില്‍നിന്ന് കുന്തവും പരിചയും ധരിച്ച മൂന്നുലക്ഷം പടയാളികളും ബഞ്ചമിനില്‍നിന്നു ചെറുപരിചയും വില്ലും ധരിച്ച രണ്ടു ലക്ഷത്തിയെണ്‍പതിനായിരം പേരും ഉണ്ടായിരുന്നു. ഇവരെല്ലാം ധീരയോദ്ധാക്കളായിരുന്നു.9 എത്യോപ്യനായ സേരാ, പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമായി അവര്‍ക്കെതിരേ മരേഷാവരെ എത്തി.10 ആസാ അവനെതിരേ പുറപ്പെട്ടു. ഇരുകൂട്ടരും മരേഷായിലെ സെഫാതാ താഴ്വരയില്‍ അണിനിരന്നു.11 അപ്പോള്‍ ആസാ തന്‍റെ ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചു: കര്‍ത്താവേ, ബലവാനെതിരേ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞങ്ങളെ സഹായിക്കണമേ! അവിടുത്തെനാമത്തിലാണ് ഞങ്ങള്‍ ഈ വലിയ സൈന്യത12 ആസായുടെയും യൂദായുടെയും മുന്‍പില്‍ കര്‍ത്താവ് എത്യോപ്യരെ പരാജയപ്പെടുത്തി. അവര്‍ തോറ്റോടി.13 ആസായും കൂട്ടരും ഗരാര്‍വരെ അവരെ പിന്‍തുടര്‍ന്നു. ഒന്നൊഴിയാതെ എത്യോപ്യരെല്ലാവരും മരിച്ചുവീണു. അവര്‍ കര്‍ത്താവിന്‍റെയും അവിടുത്തെ സൈന്യത്തിന്‍റെയും മുന്‍പില്‍ തകര്‍ന്നുപോയിരുന്നു. അന്ന് യൂദാസൈന്യം വലിയൊരു കൊള്ള നടത്തി.14 ഗരാറിനു ചുറ്റുമുള്ള സകലപട്ടണങ്ങളും അവര്‍ തകര്‍ത്തു. അവിടത്തെനിവാസികള്‍ കര്‍ത്താവിനെക്കുറിച്ചുള്ള ഭയം നിമിത്തം പരിഭ്രാന്തരായിരുന്നു. യൂദാസൈന്യം അവ കൊള്ളയടിച്ചു ധാരാളം വസ്തുക്കള്‍ കരസ്ഥമാക്കി.15 മൃഗശാലകള്‍ നശിപ്പിച്ചു ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൈവശപ്പെടുത്തി; അവര്‍ ജറുസലെമിലേക്കു മടങ്ങി.